ഡൽഹിയിൽ ബിജെപി അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ
ഒടുവിൽ വിവരം കിട്ടുമ്പോൾ ഡൽഹിയിൽ 57.70% വോട്ടിംഗ്
ന്യൂഡൽഹി : ഹാട്രിക് ഭരണം ലക്ഷ്യമാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട എഎപി ഡൽഹിയിൽ പരാജയപ്പെടുമെന്ന് എക്സിറ്റ് പോൾ. ഏതാണ്ട് 45% വരെ വോട്ട് നേടി ബിജെപി അധികാരത്തിൽ എത്തുമെന്നാണ് മിക്ക എക്സിറ്റ് പോളുകളുടെയും ഏകദേശ പ്രവചനം. പ്രവചനം നടത്തിയ പ്രവചനം നടത്തിയ എട്ട് എക്സിറ്റ് പോളുകളും ബിജെപിക്ക് മുൻതുക്കം നൽകുന്നു.
പി മാർക്ക് സർവ്വേയിൽ 39 മുതൽ 49 വരെ സീറ്റുകൾ ബിജെപിക്കാണ് 21 മുതൽ 31 വരെ സീറ്റുകൾ നേടും. ചാണക്യയുടെ എക്സ്പോളിൽ 39 മുതൽ 44 വരെ സീറ്റുകൾ ബിജെപിക്ക് ഉണ്ട്. പീപ്പിൾ പസ് 60 സീറ്റ് വരെ ബിജെപിക്ക് പറയുമ്പോൾ ആം ആദ്മിക്ക് 19 സീറ്റ് ആണ് പ്രവചിക്കുന്നത്. കോൺഗ്രസിന് സീറ്റുകൾ ഇല്ല മാട്രിസ് പോളിൽ 37 സീറ്റ് എ.എ പിക്കും 40 സീറ്റ് ബിജെപി ക്കും പറയുന്നു കോൺഗ്രസിന് ഒരു സീറ്റാണ് എക്സിറ്റ് പോൾ പറയുന്നത് . പോൾ മാർക്ക് 43 സീറ്റ് ബിജെപി ക്കും 34 സീറ്റ് കോൺഗ്രസിനും രണ്ട് സീറ്റ് മറ്റുള്ളവർക്കും ഒരു സീറ്റ് മറ്റുള്ളവർക്കുമാണ്. പോൾ ഡയറി 50 സീറ്റ് ബിജെപി ക്കും 25 സീറ്റ് എഎപിക്കും കണക്കാക്കുന്നു കോൺഗ്രസിന് രണ്ട് സീറ്റുകളാണ് പറയുന്നത്.മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു.. കോൺഗ്രസിന്റെ മുന്നേറ്റം ഇത്തവണ എഎപിക്ക് തിരിച്ചടിയായി എന്നാണ് പൊതുവേ വിലയിരുത്തൽ. എഎപിക്ക് വോട്ടിംഗ് ശതമാനത്തിൽ തിരിച്ചടി ഉണ്ടാവുന്നതോടൊപ്പം കോൺഗ്രസിന് സീറ്റുകൾ ലഭിക്കുന്നില്ലെങ്കിലും മുന്നേറ്റം ഉണ്ടാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.