മുളിയങ്ങലിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
ഇയാൾ കഞ്ചാവ് പാക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു
പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയങ്ങൽ കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. മുളിയങ്ങലിൽ വാടകക്ക് താമസിക്കുന്ന സിയാവുൽ ഹഖ് (40) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും പേരാമ്പ്ര എസ് ഐ അംബുജാക്ഷന്റെയും ജൂനിയർ എസ് ഐ സനേഷിൻ്റെയും നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം ഓടിച്ചിട്ട് പിടികൂടിയത്.
ഇയാൾ കഞ്ചാവ് പാക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതിക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.