കൊല്ലത്ത് മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു
മരിച്ചയാൾക്ക് 40 വയസ്സ് പ്രായം തോന്നിക്കുന്നുണ്ട്

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. മരിച്ചയാൾക്ക് 40 വയസ്സ് പ്രായം തോന്നിക്കുന്നുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവമറിഞ്ഞ് ജനങ്ങൾ തടിച്ചുകൂടി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി, മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.