headerlogo
breaking

ക്ലോസെറ്റിൽ മുഖം പൂഴ്ത്തിച്ചടക്കം ക്രൂരത'; 15കാരൻ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്ന്

കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയിൽ

 ക്ലോസെറ്റിൽ മുഖം പൂഴ്ത്തിച്ചടക്കം ക്രൂരത'; 15കാരൻ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്ന്
avatar image

NDR News

30 Jan 2025 09:24 PM

കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളിൽ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

         കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിറത്തിൻ്റെ പേരിൽ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ അവർക്ക് സൽപ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ മാസം പതിനഞ്ചിനായിരുന്നു ഒൻപതാം ക്ലാസുകാരനായ ഇരുമ്പനം സ്വദേശി മിഹിർ അഹമ്മദ്‌ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. മിഹിറിന്റെ മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

 

 

NDR News
30 Jan 2025 09:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents