headerlogo
breaking

കാവുന്തറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിയ കേസ്; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ

നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ മിഥുനിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ വിയ്യൂർ സ്വദേശി അരീക്കൽ മീത്തൽ ചൊക്കട എന്ന അഖിൽ ചന്ദ്രനാണ് അറസ്റ്റിലായത്.

 കാവുന്തറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിയ കേസ്; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ
avatar image

NDR News

28 Jan 2025 02:48 PM

മേപ്പയ്യൂർ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ കാവുന്തറയിൽ ഓട്ടോ ഡ്രൈവറെ വെട്ടിയ കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിലായി. 2024 സെപ്തംബർ 12 തിയതി രാത്രിയാണ് നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ മിഥുനിനെ വെട്ടിപരിക്കേൽപ്പിച്ചത് . ചെങ്ങോട്ട് കാവിൽ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന വിയ്യൂർ സ്വദേശി അരീക്കൽ മീത്തൽ ചൊക്കട എന്ന അഖിൽ ചന്ദ്രനാണ് അറസ്റ്റിലായത്.

 

       പല സ്റ്റേഷനുകളിലായി കളവ്, പിടിച്ചുപറി, അടിപിടി, കത്തിക്കുത്ത്, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളുള്ള പ്രതി രണ്ടു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു. പേരാമ്പ്ര ഡി വൈ എസ് പി വി.വി ലതീഷിൻ്റെ കീഴിലുള്ള ക്രൈം സ്ക്വാഡും മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ വിനീത് വിജയൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മുഖ്യസൂത്രധാരനായ കരിമ്പാപൊയിൽ സ്വദേശി ഷാനവാസ് എന്നയാൾ നൽകിയ കൊട്ടേഷൻ്റെ അടിസ്ഥാനത്തിൽ മിഥുനെ കൊട്ടേഷൻ സംഘം അരിക്കുളം തറമ്മലങ്ങാടിയിൽ വച്ച് വാളും ഇരുമ്പു വടിയും ഉപയോഗിച്ച് അടിച്ചും വെട്ടിയും പരിക്കേൽപ്പിക്കുകയും ഓട്ടോ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇയാളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ ഈ കേസിൽ 4 പേർ അറസ്റ്റിലായി.

 

 

പ്രതികളെ കണ്ടെത്തുന്നതിനായി പേരാമ്പ്ര ഡി വൈ എസ് പി യുടെ നിർദ്ദേശപ്രകാരം മേപ്പയ്യൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ കേസിൽ ഒളിവിൽ കഴിയുന്നവർക്കായി ഊർജിത അന്വേഷണം നടക്കുന്നതായി മേപ്പയ്യൂർ ഇൻസ്പെക്ടർ ഇ കെ ഷിജു പറഞ്ഞു.

NDR News
28 Jan 2025 02:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents