കാവുന്തറ പള്ളിയത്ത് കുനിയിൽ പന്നി കിണറ്റിൽ വീണു
പന്നി കിണറ്റിൽ വീണത് പ്രദേശവാസികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്
കാവുന്തറ: പള്ളിയത്ത് കുനിയിൽ പന്നി കിണറ്റിൽ വീണു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പള്ളിയത്ത് കുനിയിലെ കളരിപ്പറമ്പത്ത് രാമകൃഷ്ണൻ മാഷിൻറെ പറമ്പിലെ കിണറ്റിലാണ് പന്നി വീണത്. ആൾമറയില്ലാത്ത കിണറ്റിൽ കൂട്ടംതെറ്റി വന്ന പന്നി വീഴുകയായിരുന്നു. വീണതിനു ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിൽ പന്നി കിണറ്റിൽ വട്ടംചുറ്റി നടക്കുകയാണ്.
സംഭവമറിഞ്ഞ് ധാരാളം ആളുകൾ പരിസരത്തേക്ക് വരുന്നുണ്ട്. വിവരം പ്രദേശവാസികൾ ഗ്രാമപഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പന്നിയെ വെടിവെച്ചിടാൻ തീരുമാനമായിട്ടുണ്ട്.
പൊതുവേ വന്യമൃഗ ശല്യം കുറവായ ഇവിടെ പന്നി കിണറ്റിൽ വീണത് പ്രദേശവാസികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ധാരാളം കൃഷികൾ പരിസരങ്ങളിലെല്ലാം ഉള്ളതിനാൽ ഇനിയും പന്നിക്കൂട്ടം ഇറങ്ങി വരുമോ എന്ന് ആശങ്കയിലാണ് നാട്ടുകാർ.അതിനിടെ പുലർച്ചെ പരിസരപ്രദേശത്ത് പന്നിക്കൂട്ടങ്ങളെ കണ്ടതായി പറയപ്പെടുന്നു.