വളയത്ത് യുവസൈനികൻ തൂങ്ങിമരിച്ച നിലയില്‍
മാസങ്ങളായി ജോലിക്ക് പോവാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു
നാദാപുരം: വളയത്ത് യുവസൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളയം താനിമുക്കിലെ പടിഞ്ഞാറെ നെല്ലിയുള്ള പറമ്പത്ത് കുട്ടാപ്പു എന്ന എം.വി. സനല്‍കുമാറിനെയാണ് (30) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 മദ്രാസ് റജിമെന്റിലെ സൈനികനായ സനല്‍കുമാറിൻ്റെ ജഢം ഇന്ന് രാവിലെയാണ് വീട്ടിനു പുറത്തെ സണ്‍ഷേഡിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. മാസങ്ങളായി ജോലിക്ക് പോവാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു യുവാവ്.
കഴിഞ്ഞ ദിവസം സനലിനെ അന്വേഷിച്ച് വളയം പോലീസ് അധികൃതര്‍ വീട്ടിലെ ത്തുകയും ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് ജോലി സ്ഥലത്തേക്ക് പോവുമെന്ന് സനല്‍ വിട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.