കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു;ഒരാൾ മരിച്ചു
ഒരാളെ പുറത്തെത്തിച്ചു, 3 പേര്‍ക്കായി തെരച്ചിൽ
തൃശൂര്‍: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽ പ്പെട്ട് അപകടം. ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലാണ് ദുരന്തം നടന്നത്. ചെറുതുരുത്തി സ്വദേശികളായ കബീർ ഭാര്യ റൈഹാന ഇവരുടെ മക്കളായ 10 വയസ്സുകാരി സൈറ കബീറിന്റെ സഹോദരിയുടെ മകൻ 12 കാരൻ സനു എന്ന ഹയാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പ്പെട്ട റൈഹാനയുടെ മൃതദേഹം പുറത്തെത്തിച്ചു. മറ്റു മൂന്നു പേര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെയ്ഹാന, ഇവരുടെ മക്കളായ പത്തുവയസുകാരി സെറ, കബീറിന്‍റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്ന് വിളിക്കുന്ന ഹയാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
നാലു പേരും ഒഴുക്കിൽപ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു കുട്ടികള്‍ക്കും കബീറിനും വേണ്ടിയുള്ള തെരച്ചിൽ ആണ് നടക്കുന്നത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്. ചെറു തുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കിൽ പ്പെടുകയായിരുന്നു വെന്നാണ് കരുതുന്നത്.കാണാതായവർക്ക് വേണ്ടി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.