വടകരയില്‍ ആളൊഴിഞ്ഞ വാഴത്തോപ്പില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
ചോറോട് സ്വദേശി ചന്ദ്രന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
വടകര: വടകരയില്‍ വാഴത്തോപ്പില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ശ്മശാന റോഡിന് സമീപം വാഴത്തോപ്പിലാണ് ചോറോട് സ്വദേശി ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ പറമ്പില്‍നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ സമീപത്ത് നിന്നും തുണിസഞ്ചിയും അതിൽ കത്തും മൊബൈല്‍ ഫോണും കണ്ടെത്തി.
മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. മരണത്തില്‍ വടകര പോലീസ് അന്വേഷണം തുടങ്ങി.