തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് നാലുപേർ മരിച്ചു
വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണം ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മരിച്ച ഒരാൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണം ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. കൂപ്പൺ വിതരണ കൗണ്ടറിന്റെ മുന്നിലേക്ക് ആളുകൾ തള്ളിക്കയറിയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ചതിൽ കൂടുതൽ പേരും തമിഴ്നാട് സ്വദേശികളാണ്.
കൗണ്ടർ തുറക്കുന്ന വേളയിൽ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണമായത്. 25 ഓളം പേർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ ക്യൂവിൽ നിൽക്കുന്ന പലരും തലകറങ്ങി വീണിരുന്നു. 10 ദിവസത്തെ ചടങ്ങിന് മുന്നോടിയായിട്ടുള്ള കൂപ്പൺ വിതരണത്തിനിടയിലാണ് അപകടം സംഭവിച്ചത്.