കലോത്സവത്തിന് തിരി തെളിഞ്ഞു; ആദ്യ ദിനം തൃശ്ശൂർ ജില്ല ഒന്നാമത്, കണ്ണൂരിനും കോഴിക്കോടിനും രണ്ടാം സ്ഥാനം
അവസാനഘട്ടത്തിൽ വേദികൾ തമ്മിലുണ്ടായ മാറ്റം കുട്ടികളെ കുഴക്കി
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യദിവസം പുരോഗമിക്കുമ്പോൾ 169 പോയിൻ്റ് നേടി തൃശൂർ ഒന്നാംസ്ഥാനത്ത്. നാല് പോയിന്റ് വ്യത്യാസത്തിൽ 165 വീതം പോയിൻറ് വാങ്ങി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനത്താണ്.157 പോയിൻറ് ഉള്ള ആലപ്പുഴയും പാലക്കാട് മൂന്നാമതും ഒരു പോയിൻറ് വ്യത്യാസത്തിൽ 156 പോയിന്റോടെ എറണാകുളം നാലാം സ്ഥാനത്തും നിൽക്കുന്നു. അവസാനഘട്ടത്തിൽ വേദികൾ തമ്മിലുണ്ടായ മാറ്റം കുട്ടികളെ കുഴക്കി.63ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആൺകുട്ടികളുടെ ചാക്യാർകൂത്ത് വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറിയിലെ നിവേദകൃഷ്ണയും മലയാളം പദ്യപാരായണത്തിൽ നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂളിലെ ശ്രീദർശസും എ ഗ്രേഡ് നേടി.ആൺകുട്ടികളുടെ ലളിതഗാനത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ സാരംഗ് രാജീവൻ എ ഗ്രേഡ് നേടി.ഗിറ്റാറിൽ പേരാമ്പ്ര സെൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥി ജോർജ് ബി ആരോൺ എ ഗ്രേഡ് നേടി.ഹയർസെക്കൻഡറി വിഭാഗം മലയാളം പ്രസംഗത്തിൽ എം ജെ എച്ച് എസ് എസിലെ അബ്ദുൽ ബാസിത് എ ഗ്രേഡ് ഒന്നാം സ്ഥാനത്ത് എത്തി.ഹയർസെക്കൻഡറി കന്നട പദ്യം ചൊല്ലലിൽ പേരാമ്പ്ര ഹൈസ്കൂളിലെ അഭിരാമി ഗിരീഷ് എ ഗ്രേഡ് നേടി.ഹൈസ്കൂൾ അറബിക് മോണോ കുറ്റ്യാടി ജിഎച്ച്എസ്എസ് നിയ നസ്റിൻ എ ഗ്രേഡ് നേടി.