പ്ലസ് വൺ വിദ്യാർഥിയുംസുഹൃത്തുക്കളും ചേർന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കുത്തി പരിക്കൽപ്പിച്ചു
കത്തി ശ്വാസകോശത്തിൽ കുത്തിക്കയറ്റി
തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു. കണ്ടല സ്വദേശി മുഹമ്മദ് അഫ്സലിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചാണ് കുത്തേറ്റിരിക്കുന്നത് സഹപാഠിയും കണ്ടല സ്കൂളിലെ 3 വിദ്യാർത്ഥികളും ചേർന്നാണ് കുത്തിയത്.
സംഭവത്തെ തുടർന്ന് നാലു പേരെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാല് പേരാണ് ആക്രമിച്ചത്. ഒരു മാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ബാക്കിയാണ് ഇപ്പോൾ നടന്നിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.