headerlogo
breaking

തമിഴ്നാട്ടിലെ കാർ അപകടത്തിൽ മരിച്ചത് മേപ്പയ്യൂർ ജനകീയ മുക്ക് സ്വദേശിനികൾ

നിയന്ത്രണം വിട്ടക്കാർ ഫ്ലൈ ഓവറിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു

 തമിഴ്നാട്ടിലെ കാർ അപകടത്തിൽ മരിച്ചത് മേപ്പയ്യൂർ ജനകീയ മുക്ക് സ്വദേശിനികൾ
avatar image

NDR News

02 Jan 2025 09:10 PM

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ

വാഹനാപകടത്തിൽ മരിച്ച രണ്ട് പേർ മേപ്പയ്യൂർ ജനകീയ മുക്ക് സ്വദേശികൾ. പാറച്ചാലിൽ ശോഭന (51), പാറച്ചാലിൽ ശോഭ (45) എന്നിവരാണ് മരിച്ചത്.ശോഭയുടെ മകളുടെ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു ഇവർ. സഹോദരങ്ങളുടെ ഭാര്യമാരാണിവർ. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് കൂട്ടികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ നത്തം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

     മകളുടെ ഭർത്താവിന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ അവർ തിരിച്ചുവരുന്നതിന് മുന്നോടിയായി അവിടേക്ക് കുടുംബസമേതം പോയതായിരുന്നു ഇവർ. വരുംവഴി മധുര ക്ഷേത്രത്തിലേക്ക് പോകവേയായിരുന്നു അപകടo. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ബന്ധുക്കൾ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. പാറച്ചാലിൽ പരേതനായ ഗോവിന്ദന്റെ ഭാര്യയാണ് ശോഭന. പരേതനായ ബാലകൃഷ്‌ണൻ്റെ ഭാര്യയാണ് ശോഭ. ശോഭയുടെ മകൻ ഷിബിൻ, മകൾ അശ്വതി, മകളുടെ ഇരട്ടകുട്ടികൾ, മകന്റെ ഭാര്യ അഞ്ജലിയും കുട്ടിയുമടക്കം വാഹനത്തിലുണ്ടായിരുന്നു.

NDR News
02 Jan 2025 09:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents