headerlogo
breaking

കുറ്റ്യാടിയിൽ കാറിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി

രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

 കുറ്റ്യാടിയിൽ കാറിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി
avatar image

NDR News

02 Jan 2025 09:22 PM

കുറ്റ്യാടി: കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അടുക്കത്ത്എന്ന സ്ഥലത്താണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് ആശാരി പറമ്പ് സ്വദേശി വിജീഷ് എന്നയാള്‍ തട്ടിക്കൊണ്ടുപോയത്. ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

     കുട്ടി ഉറങ്ങിയതിനാൽ കാറിൽ തന്നെ കിടത്തി ജ്യൂസ് വാങ്ങാൻ കടയിൽ പോയതായിരുന്നു മൻസൂറും ജൽസയും. ഇതിനിടെയാണ് പ്രതി കാറും കുട്ടിയുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ സുഹൃത്തിൻ്റെ വാഹനത്തിൽ മൻസൂറും ജൽസയും കാറിനെ പിന്തുടർന്നു. തുടർന്നാണ് കുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജീഷ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

 

 

 

'

NDR News
02 Jan 2025 09:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents