കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്
മെഗാ മാരത്തോൺ ഡാൻസ് പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു.

കൊച്ചി :തൃക്കാക്കര എംഎൽഎ ഉമ തോമസിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്ക്. സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കവെയാണ് അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി.
കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്. ഇരുപതടിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ വീണതെന്ന് പറയപ്പെടുന്നു.
കോൺക്രീറ്റിൽ തലയിടിച്ച് പരിക്ക് പറ്റിയതായി പ്രാഥമിക നിഗമനം. താത്കാലികമായി നിർമിക്കപ്പെട്ട സ്ഥലത്തേക്ക് മുന്നോട്ട് പോയപ്പോഴാണ് എംഎൽഎ താഴേക്ക് വീണതെന്ന് ദൃക്‌സാക്ഷികൾ സൂചിപ്പിക്കുന്നു. നല്ല രീതിയിൽ തലയിൽ നിന്ന് രക്തം വാർന്ന് പോയതായും റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎയുടെ പരിക്കിനെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.