എളേറ്റില്‍ വട്ടോളിയില്‍ കോണ്‍ക്രീറ്റ് സ്ലാബിന് അടിയില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു
ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിര്‍ (28) ആണ് മരിച്ചത്
താമരശ്ശേരി :എളേറ്റില്‍ വട്ടോളി തറോലില്‍ വീട് പൊളിക്കുന്നതിനിടെ ബംഗാള്‍ സ്വദേശി കോണ്‍ക്രീറ്റ് സ്ലാബിന് അടിയില്‍ കുടുങ്ങി മരിച്ചു. ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിര്‍ (28) ആണ് മരിച്ചത് കത്തറമ്മലില്‍ താമസിക്കുന്നയാളാണ്.
പഴയ വീടിന്റെ കോണ്‍ക്രീറ്റ് കട്ട് ചെയ്ത് ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം പതിക്കുകയും തൊഴിലാളി അതിനടിയില്‍ കുടുങ്ങുകയുമായിരുന്നു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.