headerlogo
breaking

കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്

 കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
avatar image

NDR News

19 Dec 2024 11:32 PM

നടുവണ്ണൂർ: കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പോലീസ് പിടികൂടി. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി(29) എന്ന നട്ട് മമ്മാലിയെയാണ് പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. 

      ഇയാൾ വളരെക്കാലമായി കുട്ടികൾക്കടക്കം എം.ഡി.എം.എ. വിൽപന നടത്തിയിരുന്നതായി നാട്ടുകാർക്ക് നേരത്തേ പരാതിയുണ്ടായിരുന്നു. തുടർന്ന് ഒരാഴ്ചയായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ വിൽപ്പനയ്ക്കായി പാക്കറ്റുകൾ കൈവശം സൂക്ഷിച്ചിരുന്നതായും, എം.ഡി.എം.എ. തൂക്കുന്നതിന് ത്രാസും എം.ഡി.എം.എ. ഉപയോഗിക്കുന്ന ചില്ലു കുഴലും ഇയാളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇയാൾ എം.ഡി.എം.എ. വിൽപന നടത്തി കിട്ടിയ 8000 ത്തിൽപരം രൂപയും പോലീസ് പിടിച്ചെടുത്തു. എം.ഡി.എം.എ. കൈവശം വെച്ചതിന് പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

NDR News
19 Dec 2024 11:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents