headerlogo
breaking

മുസ്ലിം ലീഗ് നേതാവ് ശുക്കൂർ തയ്യിൽ നിര്യാതനായി

കീമോ ചികിത്സയ്ക്കായി ഇന്ന് ഇക്ര ഹോസ്പിറ്റൽ പ്രവേശിപ്പിച്ചതായിരുന്നു

 മുസ്ലിം ലീഗ് നേതാവ് ശുക്കൂർ തയ്യിൽ നിര്യാതനായി
avatar image

NDR News

19 Dec 2024 03:38 PM

കൂട്ടാലിട: ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും കോഴിക്കോട് സി എച്ച് സെൻറർ സെക്രട്ടറിയുമായിരുന്ന സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ ഷുക്കൂർ തയ്യിൽ (50) നിര്യാതനായി. പൂനത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ട്രഷറർ കൂടിയായിരുന്നു. മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡണ്ടുമാണ്. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. പ്രദേശത്തെ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തി യിലുണ്ടായിരുന്ന ഷുക്കൂർ തയ്യലിന്റെ വിയോഗം പ്രദേശവാസികളിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. 

    ഏതാനും വർഷങ്ങളായി അർബുദയ്ക്ക് ചികിത്സയിലായിരുന്നു. പരേതനായ തയ്യിൽ മൊയ്തി ഹാജിയുടെയും കുഞ്ഞാമിനയുടെയും പുത്രനാണ്. സക്കീനയാണ് ഭാര്യ. മരുമകൻ നിസാൽ ബാവ. നിഹാൽ (മലബാർ ജ്വല്ലറി),നാജിയ എന്നിവർ മക്കളാണ്. ജാഫർ (മലബാർ ജ്വല്ലറി പാലക്കാട്) മൂസക്കുട്ടി,റംല നഫീസ , ഹസീന, പരേതരാമ സലാം,മജീദ്, സുബൈദ, അയിഷു, എന്നിവർ സഹോദരരാണ്.മയ്യത്ത് നിസ്കാരം രാത്രി 8:30ന് പൂനത്ത് ജുമാമസ്ജിദിൽ നടക്കും. തയ്യൽ ഷുക്കൂറിന്റെ അകാല നിര്യാണത്തിൽ ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും അനുവദിച്ചു.

NDR News
19 Dec 2024 03:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents