2034ലെ ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യ അറേബ്യയിൽ
ഇന്ന് നടന്ന ഫിഫ കോൺഫറൻസിലാണ് തീരുമാനം
ലണ്ടൻ: 2034ലെ ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യക്ക്. ഇന്ന് നടന്ന ഫിഫ കോൺഫറൻസിലാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി.20030ലെ ഫിഫ ഫുട്ബോളിന് വിവിധ രാജ്യങ്ങൾ വേദിയാകും.6 രാജ്യങ്ങളാണ് 2030ലെ ഫിഫ കപ്പിന് വേദിയാവുക. ആദ്യ മൂന്നു മത്സരങ്ങൾ ഉറുഗ്വേ പരാഗ്വേ അർജൻറീന എന്നിവിടങ്ങളിൽ ആയിരിക്കും നടക്കുക. മൊറോക്കോ സ്പെയിൻ പോർച്ചുഗൽ എന്നിവയും 20030ലെ ഒളിമ്പിക്സിന് ആതിഥേയരാകും.
വേൾഡ് കപ്പ് സൗദിയിൽ നടത്താനുള്ള തീരുമാനത്തെ രാജ്യം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ലോകകപ്പ് ഫുട്ബോൾ അറബ് രാജ്യത്തേക്ക് എത്തുന്നത്. 2022ലെ ഖത്തർ ലോകകപ്പ് വൻ വിജയമായതിനെ തുടർന്നാണ് സൗദി ലോകകപ്പ് ഫുട്ബോൾ നടത്താൻ കൂടുതൽ സജീവമായി ഇറങ്ങിയത്.