നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്‍റെ മൃതദേഹം
മൃതദേഹം പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിൽ
കൊയിലാണ്ടി: നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മത്സ്യത്തൊഴിലാളികളാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം പ്ലാസ്റ്റിക് കവർ ഒഴുകി വരുന്നതായാണ് ശ്രദ്ധയിൽ പെട്ടതെന്നും തുടർന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും മത്സ്യ തൊഴിലാളികൾ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പ്രസവം നടന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.