headerlogo
breaking

മേപ്പയ്യൂർ സ്കൂളിൽ വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകന് സസ്പെൻഷൻ

വിദ്യാർഥിയായ അലൻ ഷൈജുവിന്റെ രക്ഷിതാവ് നൽകിയ പരാതിയിലാണ് നടപടി

 മേപ്പയ്യൂർ സ്കൂളിൽ വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകന് സസ്പെൻഷൻ
avatar image

NDR News

05 Dec 2024 03:11 PM

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ നടപടി. എച്ച്.എസ്‌.ടി ഗണിത അധ്യാപകൻ അനീഷ്.കെ.സിയെ അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു‌. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ് കുമാറിന്റേതാണ് നടപടി.

       ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അലൻ ഷൈജുവിന്റെ രക്ഷിതാവ് നൽകിയ പരാതിയിലാണ് നടപടി. ഡിസംബർ മൂന്ന് ക്ലാസ് മുറിയിൽവെച്ച് മർദ്ദിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി. അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് വിദ്യാർഥിക്ക് തോളെല്ലിന് പരിക്കുണ്ടെന്നും ചികിത്സയിൽ ആണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകനിൽ നിന്ന് വിദ്യാർഥിക്ക് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്പെന്റ് ചെയ്യുന്നതെന്ന് ഡി.ഡി.ഇ ഉത്തരവിൽ വ്യക്തമാക്കി.

NDR News
05 Dec 2024 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents