നന്തിയിൽ ട്രെയിൻ തട്ടി വീരവഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം

പയ്യോളി: നന്തിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. വീരവഞ്ചേരി സ്വദേശിയായ കെൽട്രോൺ റോഡിൽ കമലവയലിൽ കൂട്ടത്തിൽ അർഷാദ് ആണ് മരിച്ചത് 29 വയസ്സ് ഉണ്ടായിരുന്നു. റെയിൽവേ ട്രാക്കിലാണ് അർഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന പാസഞ്ചർ ട്രെയിൻ ഇടിച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബഷീർ ആണ് പിതാവ്' സുലൈഖ മാതാവ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.