സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി
അടിവാരം സ്വദേശിയുടെ മകൾ രണ്ടര വയസ്സുകാരിയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്
അടിവാരം:അടുക്കളയിൽ കളിക്കുന്നതിനിടയിൽ അബദ്ധവശാൽ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ കുഞ്ഞിനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിൻ്റെ മകൾ രണ്ടര വയസ്സുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്.ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.
പാത്രം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ മുക്കം ഫയർഫോഴ്‌സിന്റെ സഹായം തേടി വീട്ടുകാർഅഗ്നിരക്ഷ നിലയത്തിലേക്ക് കുഞ്ഞുമായി എത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഷിയേഴ്സ്, കട്ടർ എന്നിവ ഉപയോഗിച്ച് സൂക്ഷ്‌മമായി കലം മുറിച്ചുമാറ്റി കുട്ടിയുടെ തല പുറത്തെടുക്കുകയായിരുന്നു.