നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഇനി 18 വാർഡുകൾ; കരട് നിർദ്ദേശം പ്രസിദ്ധപ്പെടുത്തി
ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 തീയതിക്ക് മുമ്പ് നൽകണം
നടുവണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച അസാധാരണ ഗസറ്റിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിൽ നികത്തേണ്ട വാർഡുകളുടെ എണ്ണം 18 ആയി നിശ്ചയിച്ചു. ഇത് പ്രകാരം 18 നിയോജകമണ്ഡലങ്ങളുടെ കരട് പട്ടിക പ്രസിദ്ധപ്പെടുത്തി. പട്ടികയെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും 2024 ഡിസംബർ മൂന്നിന് മുൻപ് സമർപ്പിക്കണമെന്ന് അറിയിച്ചു.കരട് നിർദ്ദേശപ്രകാരമുള്ള വാർഡ് വിഭജന പട്ടിക ഡീ ലിമിറ്റേഷൻ കേരള പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 16 വാർഡുകളാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്.
കരട് പട്ടികപ്രകാരം ഒന്നാം വാർഡ് പുതിയേടത്ത് കുനികിഴക്ക് പുതിയോടത്ത് കുനി മണ്ഡലമാണ്. വടക്ക് അരിക്കുളം ഗ്രാമപഞ്ചായത്തും പുതിയേടത്ത് കുനി റോഡ് അതിർത്തിയായും പഴയിടത്ത് താഴെ പുത്തലത്ത് മുക്ക് അതിർത്തിയായും പടിഞ്ഞാറ് മടുത്തും താഴെ തോട് തലപ്പൊയിൽ മുക്ക് ചെമ്മലപ്പുറം റോഡ്. രണ്ടാം വാർഡായ കാവിൽ നിയോജകമണ്ഡലത്തിൽ മാപ്പറ്റ കോളനി റോഡ് പുതിയേടത്ത് കുനി കീഴന് പറമ്പത്ത് മുക്ക് നടുവണ്ണൂർ ഇരിങ്ങത്ത് റോഡിൽ ഇല്ലത്ത്മുക്ക് കോളനി റോഡ് പുതുക്കുടി താഴെ റോഡ് എന്നിവ അതിർത്തിയായി വരും. മൂന്നാം വാർഡ് കരുവണ്ണൂർ മണ്ഡലം എന്ന് അറിയപ്പെടും. വടക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് അതിർത്തിയായ ഇവിടെ കോഴിക്കാവിൽ താഴെ മുതൽ നൊച്ചാട് റോഡ് വരെ തെക്ക് പാറപ്പുറത്ത് കണ്ടി മുക്കുവരെ പടിഞ്ഞാറ് തായാട്ട് മല ടവർ റോഡ് എന്നിവയാണ് അതിർത്തികൾ. നാലാം വാർഡ് കാവുന്തറ നിയോജക മണ്ഡലത്തിന്റെ അതിർത്തി കട്ടയാട്ട്മുക്ക് മുതൽ അരീക്ക ചാലിൽ വരെയും പാറപ്പുറത്ത് കണ്ടി അമ്മക്കും ചാലിൽ വരെയും പള്ളിയത്ത് കുന്നി മുതൽ പക്കു ബസാർ വരെയും മാപ്പറ്റ കോളനി വരെയും നീണ്ടുനിൽക്കും. അഞ്ചാം വാർഡ് പപ്പടക്കുന്ന് മണ്ഡലം കാവുന്തറ സ്കൂൾ മുതൽ പൊട്ടക്കുളങ്ങര താഴെ വരെയും പൊട്ടക്കുളങ്ങര പാറയ്ക്ക് മീറ്റൽ റോഡ് ചെറുവത്ത് താഴെ വരെയും കുളിയാപൊയിൽ ആലേമ്പ്ര താഴെ റോഡ് വരെയും പള്ളിയത്ത് പൊയിൽ ആലെമ്പ്ര റോഡ് വരെയും വ്യാപ്തിയുണ്ട്. ആറാം വാർഡ് ഉടുമ്പ്രമല നിയോജകമണ്ഡലം ആണ്. പൊട്ടക്കുളങ്ങര താഴമുതൽ തോട്ടുമൂല വരെയും കൊരണ്ടി പൊഴയിൽ താഴെ ഫീൽഡ് ബോത്തി വരെയും അഴകത്ത് താഴെ വരെയും പുതിയോട്ടു പാറ തെക്കേ റോഡ് വരെയും അതിർത്തി നീളുന്നു. 7 പുതുശ്ശേരി താഴെയാണ്. കോഴിക്കാവിൽ താഴെ റോഡ് എടോത്ത് താഴെ മുതൽ ഒതയോത്ത് മുക്ക് വരെ മണാട്ടേരി തോട് മാണിക്കോത്ത് കണ്ടി താഴെ റോഡ്, കരുവണ്ണൂർ ഫീൽഡ് ബോർത്തി എഴുത്തച്ഛൻ അരീക്കച്ചാലിൽ റോഡ് എന്നിവയാണ് അതിർത്തികൾ. എട്ടാം വാർഡായ പുതിയപ്പുറം മണ്ഡലത്തിൽ വടക്ക് നൊച്ചാട് പഞ്ചായത്തും കിഴക്ക് കോട്ടൂർ പഞ്ചായത്തും അതിർത്തിയാണ് ' തെക്ക് ആഞ്ഞോളി മുക്ക് പാണ്ടികശാല പുറായി അഴകത്ത് റോഡ് പടിഞ്ഞാറ് മാന്താട്ടിൽ റോഡ് എസ് എച്ച് മുതൽ ആഞ്ഞോളി മുക്ക് വരെ.ഒമ്പതാം വാർഡ് വല്ലോറമല ഉൾപ്പെടും. വടക്ക് ആഞ്ഞോളി മുക്ക് പാണ്ടികശാലയിൽ കിഴക്ക് കോട്ടൂർ ഗ്രാമപഞ്ചായത്ത് തെക്ക് നടുവണ്ണൂർ കൈക്കനാൽ റോഡ് പടിഞ്ഞാറ് ആഞ്ഞോളി മുക്ക് മുതൽ നടുവണ്ണൂർ കൈക്കനാൽ വരെ. പത്താം വാർഡ് നടുവണ്ണൂർ ടൗൺ മണ്ഡലമാണ്. എടോത്ത് താഴെ റോഡ് കിഴക്ക് എസ് എച്ച് മിനി റോഡ് മുതൽ എടൊത്ത് താഴെ പാലം വരെ തെക്ക് പാലിച്ചേരി താഴെ ലിങ്ക് റോഡ് പടിഞ്ഞാറ് നടുവണ്ണൂർ ഫീൽഡ് ബോത്തി തോട്ടുമൂല തോടു വരെ. 11 നടുവണ്ണൂർ ടൗൺ വടക്ക് നടുവണ്ണൂർ കൈക്കനാൽ കിഴക്ക് നടുവണ്ണൂർ വലിയകനാൽ നടുവിലെക്കണ്ടി മുതൽ വെങ്ങളാം പൊയിൽ കന്നിറ്റ് ചാലിൽ വരെ തെക്ക് കരിമ്പാപൊയിൽ താഴത്തെ കടവ് റോഡ് പടിഞ്ഞാറ് ജവാൻ ഷൈജു സ്റ്റോപ്പ് കരിമ്പാപൊയിൽ താഴത്തെ കടവ് റോഡ് വരെ മൈലാഞ്ചിമുക്ക് റോഡ്. 12 അങ്കക്കളരി മണ്ഡലമാണ്.വടക്ക് വാകയാട് റോഡ് നടുക്കണ്ടി താഴമുതൽ കിഴക്ക് കൊട്ടൂർ ഗ്രാമപഞ്ചായത്ത് തെക്ക് രാമൻ പുഴ പടിഞ്ഞാറ് നടുക്കണ്ടി താഴെ രജിസ്റ്റർ ഓഫീസ് റോഡ് വരെ. 13 കരിമ്പാപൊയിൽ മണ്ഡലം വടക്ക് മാക്കുപ്പൊയിൽ ഫുട്പാത്ത് നടുവണ്ണൂർ മന്ദൻകാവ് റോഡ് കിഴക്ക് ജവാൻ ഷൈജു ബസ്റ്റോപ്പ് മുതൽ രാമൻ പുഴ വരെ തെക്ക് രാമൻ പുഴ പടിഞ്ഞാറ് കൊടോളി താഴെ രാമൻ പുഴ വരെ. 14 ചെങ്ങോട്ട് പാറ മണ്ഡലം വടക്ക് കിഴക്കയിൽ ഭഗവതി കണ്ടി പുൽപ്പറക്കുന്ന് കോക്കര മീത്തൽ ഇടവഴി കിഴക്ക് തട്ടാർമുക്ക് മൈലാഞ്ചി മുക്ക് ആയാറമ്പത്ത് റോഡ് കിഴക്കോട്ട് കടവ് പടിഞ്ഞാറ് കിഴക്കോട്ട് കടവ് ചെങ്ങോട്ട് താഴെ റോഡ്. 15 പാലയാട്ട് നിയോജകമണ്ഡലം ഇളയിടത്ത് താഴെ പാലം മുതൽ ഉടുമ്പ്രമല റോഡിൽ ഫീൽഡ് ബോധി തെക്കയിൽ താഴെ കിഴക്ക് കിഴക്കോട്ട് കടവ് ചെങ്ങോട്ട് പാറ തെക്ക് വെങ്ങലത്ത് കണ്ടി മുതൽ വെങ്ങിലേരി താഴെ വരെ പടിഞ്ഞാറ് കാവുന്തറ തുരുത്തിമുക്ക് പറമ്പൻ കാട് വരെ. 16 മന്ദങ്കാവ് വടക്ക് വെങ്ങളത്ത് കണ്ടി റോഡ് കിഴക്ക് കിഴക്കോട്ട് കടവ് തോട് തെക്ക് രാമൻപുഴ പടിഞ്ഞാറ് അയനിക്കാട് ശാഖ കനാൽ. 17 തുരുത്തി മുക്ക് മണ്ഡലം വടക്ക് പറമ്പിൻ കാട് ജെമിനി മുക്ക് പഴേടത്ത് താഴെ റോഡ് കിഴക്ക് അയനിക്കാട് ശാഖ പറമ്പിൻ കാട് വരെ രാമൻ പുഴ പടിഞ്ഞാറ് കണ്ടമ്പത്ത് താഴെ റോഡ്. 18 എലങ്കമൽ മണ്ഡലം: വടക്ക് മഠത്തും താഴെ തൊട്ട് കിഴക്ക് തലപൊയിൽ മുക്ക് പറമ്പും കാട് റോഡ് തെക്ക് പഴേടത്ത് താഴെ ജമിനി മുക്ക് റോഡ് പടിഞ്ഞാറ് കണ്ടമ്പത്ത് താഴെ റോഡ് അരിക്കുളം ഗ്രാമപഞ്ചായത്ത് വരേ.