headerlogo
breaking

വയനാട്ടിൽ ഹര്‍ത്താൽ ആരംഭിച്ചു; ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

 വയനാട്ടിൽ  ഹര്‍ത്താൽ ആരംഭിച്ചു; ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു
avatar image

NDR News

19 Nov 2024 08:07 AM

കല്‍പ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ ലക്കിടിയിൽ സമരക്കാർ തടയുകയാണ്. സ്വകാര്യ വാഹനങ്ങളും ദീർഘദൂര സർവീസുകളും ലക്കിടിയിൽ തടഞ്ഞു വച്ചിട്ടുണ്ട്.

     വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും. 

NDR News
19 Nov 2024 08:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents