headerlogo
breaking

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു

വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം

 മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു
avatar image

NDR News

12 Nov 2024 04:04 PM

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിൽ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഫിഷറീസ്, ഗ്രാമ വികസന വകുപ്പു മന്ത്രിയായിരുന്നു. കൊയിലാണ്ടിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിത ആയിരുന്നു എം.ടി പത്മ.

 

      2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചിരുന്നു. 

 

കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

NDR News
12 Nov 2024 04:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents