സ്വർണ വില തിരിച്ച് കയറി, പവന് 680 രൂപ വർദ്ധിച്ചു
ഒക്ടോബർ 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില
കൊച്ചി: ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7,285 രൂപയായി. 58280 രൂപയാണ് ഒരു പവൻ വില. ഒക്ടോബർ 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അന്ന് 59,640 രൂപയായിരുന്നു ഒരുപവന്.
ഇന്നലെ ഗ്രാമിന് 165 രൂപയും പവന് 1320 രൂ ഷ് രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്.
ഗ്രാമിന് 7,200 രൂപയും, പവന് 57,600 രൂപയുമായിരുന്നു വില. 2658 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വർണവില. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിൽ എത്തിയതോടെയാണ് ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.