headerlogo
breaking

സംസ്ഥാനത്ത് സ്വർണ്ണം പവന് 1320 രൂപ കുറഞ്ഞു

വെള്ളിവില മൂന്ന് രൂപ കുറഞ്ഞ് 99 രൂപയായി

 സംസ്ഥാനത്ത് സ്വർണ്ണം പവന് 1320 രൂപ കുറഞ്ഞു
avatar image

NDR News

07 Nov 2024 01:20 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 165 രൂപ കുറഞ്ഞ് വില 7,200 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി. വെള്ളിവില മൂന്ന് രൂപ കുറഞ്ഞ് 99 രൂപയായി. നവംബർ ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത്

      അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. യുഎസിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതാണ് രാജ്യാന്തരതലത്തിൽ സ്വർണവില ഇടിയാൻ കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണമാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വർണത്തിൻ്റെ അന്താരാഷ്ട്ര വില ട്രോയ്‌സിൻ (31.1 ഗ്രാം) 80 വയസ്സ് വരെ ഇടിഞ്ഞ് 2662 അപകടാവസ്ഥയിലായി. ഇന്ത്യൻ രൂപ എക്കാലത്തെയും ദുർബലമായ അവസ്ഥയിൽ 84.32 ആണ്.

 

NDR News
07 Nov 2024 01:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents