സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി പി ക്കെതിരെ സിപിഎം നടപടി
ഇന്ന് ചേർന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് യോഗമാണ് നടപടി സ്വീകരിച്ചത്
കണ്ണൂർ : പി പി ദിവ്യയെ പരമാവധി സംരക്ഷിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഒടുവിൽ പാർട്ടി തലത്തിൽ നടപടിയുമായി സി.പിഎം. ഇന്ന് ചേർന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് യോഗമാണ് നടപടി സ്വീകരിച്ചത്.ഇതനുസരിച്ച് ജില്ലാ കമ്മിറ്റിയിലെ അംഗത്വം ഒഴിവാക്കും. പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് വലിയതോതിൽ ജനവികാരം ഉണ്ടാക്കും എന്ന ചിന്തയിൽ നിന്നാണ് നടപടി. സിപിഎമ്മിന്റെ സംഘടനാ രീതി അനുസരിച്ച് കീഴ് ഘടകത്തിൽ നിന്നുള്ള നടപടിക്ക് മേൽ ഘടകത്തിന്റെ അംഗീകാരം വേണം. അതിനായി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി മാത്രമേ നടപടി നടപ്പിൽ വരൂ. നടപടി അംഗീകരിക്കുന്നതോടെ ജില്ലാ കമ്മിറ്റിയിൽ നിന്നും പി പി ദിവ്യ പുറത്താകും. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഇതോടെ ഒഴിവാക്കും. ഇനി പാർട്ടി അംഗത്വം മാത്രമേ ദിവ്യയ്ക്ക് ഉണ്ടാകൂ.
തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം ഇപ്പോൾ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത്. ദിവ്യക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിരോധത്തിലായിരുന്നു പാർട്ടി.മുഖം രക്ഷിക്കാനുള്ള അവസാനത്തെ ശ്രമം ആയിട്ടാണ് ദിവ്യക്കെതിരെയുള്ള നടപടി വിശേഷിപ്പിക്കുന്നത്.നവീൻ ബാബുവിനുള്ള യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ കയറിവന്ന പി പി ദിവ്യ ആത്മഹത്യയിലേക്ക് തള്ളിവിടും രീതിയിലുള്ള പരാമർശങ്ങൾ നടത്തി എന്നതാണ് പാർട്ടി നടപടിക്കിടയാക്കിയത്.