വടകരയിൽ ആറംഗ സംഘം അധ്യാപകനെ ആക്രമിച്ചു
വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് ഇന്നലെ വൈകിട്ടാണ് സംഭവം
വടകര :വടകരയിൽ സ്വകാര്യ കോളേജ് അധ്യാപകനെ ആക്രമിച്ചു. പുതിയ സ്റ്റാൻഡിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്. പുതിയ സ്റ്റാന്റിനോട് ചേർന്ന് ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഥാപനത്തിൽ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
വാരിയെല്ലുകൾക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ചവരിൽ ഒരാൾ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാളാണെന്ന വിവരം പുറത്തു വരുന്നുണ്ട്.വടകര പൊലീസ് സ്ഥലത്തെത്തിയാണ് അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം എന്തിന്റെ പേരിലാണ് ആക്രമണമെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.