കൊയിലാണ്ടി കൊല്ലത്ത് വെളിച്ചെണ്ണ മില്ലിന് തീ പിടിച്ചു
കൊല്ലം അശ്വനി ഹോസ്പ്പിറ്റലിന് മുന്നിലുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്
കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ടൗണിനടുത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മില്ലിലെ കൊപ്ര ചേവിനാണ് തീ പിടിച്ചത്. കൊല്ലം അശ്വനി ഹോസ്പ്പിറ്റലിന് മുന്നിലുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ അ ഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. മില്ലിന്റെ വാതിൽ ചവിട്ടി തുറന്നാണ് അഗ്നിരക്ഷാ സേനാം ഗങ്ങൾ വെള്ളം അകത്തേക്കടിച്ച് തീ നിയന്ത്രണവിധേയമാക്കിയത്.
എസ്ടിഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബികെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ, സുകേഷ് കെബി, ബിനീഷ് കെ,രജീഷ് വി പി,ഇന്ദ്രജിത്ത് ഐ, ഹോംഗാർഡ് ബാലൻ ടിപി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.