വര്‍ഗീയതക്കെതിരെ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല; മുഖ്യമന്ത്രി
ചേലക്കരയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ചേലക്കര: വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം എടുത്താലെ നാടിന് സമാധാനം ലഭിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ കേരളത്തിൽ കോൺഗ്രസിന് കഴിയുന്നില്ല. എല്‍ഡിഎഫിന് കേരളത്തില്‍ അതിന് കഴിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന് പുറത്ത് ഈ സ്ഥിതിയല്ല. കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അവര്‍ക്ക് അത്രകണ്ട് ഈ അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നില്ല.
ബിജെപി എല്ലാ രീതിയിലും വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്. വര്‍ഗീയതയുടെ ഭാഗമായി കടുത്ത അന്യമത വിരോധവും അതിന്റെ ഭാഗമായുള്ള അക്രമങ്ങളും സംഘര്‍ങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും നടമാടുന്നു. വര്‍ഗീയതയോട് വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനും പലയിടത്തും കഴിയുന്നില്ല. വര്‍ഗീയതയുടെ ആട ആദരണങ്ങള്‍ അണിഞ്ഞ് കൊണ്ട് അവരെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ച് അതിനോട് മൃദുവായ സമീപനം സ്വീകരിച്ച് വര്‍ഗീയതയെ എതിര്‍ക്കല്‍ പ്രായോഗികമാവില്ല – അദ്ദേഹം വിശദമാക്കി.