headerlogo
breaking

ഉള്ളിയേരിയിൽ ഇന്ന് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

പേരാമ്പ്ര സഹകരണ ആശുപത്രിയുടെതാണ് ആംബുലന്‍സ്

 ഉള്ളിയേരിയിൽ ഇന്ന് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
avatar image

NDR News

22 Oct 2024 02:34 PM

കോഴിക്കോട് : ഉള്ളിയേരി മാമ്പൊയിലില്‍ ആംബുലന്‍സ് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡോക്ടറും നഴ്‌സും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ ചേനോളി സ്വദേശി അജുവിന് കൈവിരലിന് നിസാര പരിക്കേറ്റു. ഇവര്‍ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സതേടി. 

      കോഴിക്കോട് ഇക്ര ഹോസ്പിറ്റലില്‍ രോഗിയെ ഇറക്കി പേരാമ്പ്രയിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. പേരാമ്പ്ര ഇഎംഎസ് ' ആശുപത്രിയുടെതാണ് അപകടത്തില്‍പ്പെട്ട ആംബുലന്‍സ്. ഇന്ന് പുലര്‍ച്ചയൊടേയാണ് അപകടം ഉണ്ടായത്.   

 

NDR News
22 Oct 2024 02:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents