headerlogo
breaking

നൊച്ചാട് ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു

നൊച്ചാട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് രാവിലെ 9.30 തോടെയാണ് സംഭവം

 നൊച്ചാട് ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു
avatar image

NDR News

15 Oct 2024 01:36 PM

പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. നൊച്ചാട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് രാവിലെ 9.30 തോടെയാണ് സംഭവം. മീത്തലെ കായത്തരിക്കൽ ലീല (72) യെയാണ് നായ ആക്രമിച്ചത്.

      തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ പിറകിലൂടെ ഓടിവന്ന നായ പെട്ടന്ന് ചാടി കടിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. കാലിനും കൈയ്ക്കും പരിക്കേറ്റ ലീലയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

NDR News
15 Oct 2024 01:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents