headerlogo
breaking

നടുവണ്ണൂരിൽ തോട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മരിച്ചത് നൊച്ചാട് സ്വദേശി കിഴക്കേടത്ത് അബ്ദുറഹിമാൻ

 നടുവണ്ണൂരിൽ തോട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
avatar image

NDR News

15 Oct 2024 03:55 PM

നടുവണ്ണൂർ : നടുവണ്ണൂർ തോട്ടുമൂലയിലെ കോയമ്പ്രത്ത് താഴെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയ മധ്യവയസ്കനെ തിരിച്ചറിഞ്ഞു. മരിച്ചത് നൊച്ചാട് കിഴക്കേടത്ത് അബ്ദുറഹിമാൻ ആണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. പരേതനെ 53 വയസ്സുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ഒക്ടോബർ 5 മുതൽ കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് നടുവണ്ണൂർ തോട്ടുമൂല വാഴോത്ത് താഴെ തോട്ടിൽ അഞ്ജാത മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

     തുടർന്ന് പേരാമ്പ്ര പോലീസിനെ വിവരമറിയിച്ചു. പേരാമ്പ്ര ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം ' തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അജ്ഞാതമൃത ദേഹം എന്ന നിലയിൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു. 

    ഇയാളുടെ ബന്ധുക്കൾ തിങ്കളാഴ്ച മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.53 വയസ്സ് പ്രായമുണ്ട്.പരേതരായ കിഴക്കേടത്ത് അമ്മദ് കദീശാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ മൊയ്തി , ആയിഷ (മൂലാട്).നൊച്ചാട് ജുമാഅത്ത് പള്ളിയിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം കബറടക്കം നടന്നു.

NDR News
15 Oct 2024 03:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents