headerlogo
breaking

അത്തോളിയിൽ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.

 അത്തോളിയിൽ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്  അപകടം; നിരവധി പേര്‍ക്ക് പരിക്ക്
avatar image

NDR News

14 Oct 2024 03:05 PM

അത്തോളി : കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, മെഡിക്കല്‍ കോളജിലും, മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന ബസ്സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

എതിർദിശയിൽ വന്ന ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവർമാർക്ക് ഗുരുതരപരിക്കേറ്റതായാണ് വിവരം ഡ്രൈവർ സീറ്റുകൾ  തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

     അതിനിടെ ഈ റൂട്ടിൽ വരുന്ന വാഹനങ്ങൾക്ക് വേഗത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. കുറ്റ്യാടി ബസുകൾക്കാണ് വേഗത കൂടുതലെന്നും നാട്ടുകാർ പരാതിപ്പെട്ടു.

NDR News
14 Oct 2024 03:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents