headerlogo
breaking

പാലക്കാട് സ്വകാര്യ ബസിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

യുവതിയെ ബസിൽ വെട്ടിപ്പരിക്കേൽപ്പിച്ചത് മുൻ വൈരാഗ്യത്തെ തുടർന്ന്

 പാലക്കാട് സ്വകാര്യ ബസിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
avatar image

NDR News

11 Oct 2024 02:40 PM

പാലക്കാട്: പാലക്കാട് ജില്ലയിലെ കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയെ പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാർ (42) വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. യുവതിക്ക് കൈക്ക് സാരമായി പരിക്കേറ്റു. കാരപ്പൊറ്റ വഴി തൃശൂർ-പഴയന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 11 മണിക്ക് മാട്ടുവഴിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. 

     ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷമീറയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മഥൻകുമാറിനെ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമക്കേസ് ചുമത്തി.

 

 

NDR News
11 Oct 2024 02:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents