സെനികവിമാന അപകടത്തിൽ മരണമടഞ്ഞ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ മൃതദേഹം നാട്ടിലെത്തിക്കും.
സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നാളെ ഇലന്തൂരിൽ നടക്കും.
തിരുവനന്തപുരം: 56 വർഷങ്ങൾക്ക് മുമ്പ് ഹിമാചൽപ്രദേശിലെ രോഹ്താങ് ചുരത്തിൽ സെനികവിമാന അപകടത്തിൽ മരണമടഞ്ഞ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇന്ന് ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സൈന്യം മൃതദേഹം ഏറ്റുവാങ്ങും. സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നാളെ ഇലന്തൂരിൽ നടക്കും. ചൊവ്വാഴ്ചയാണ് തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയ വിവരം സൈന്യം കുടുംബത്തെ അറിയിച്ചത്.
ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ് കോറിൽ ക്രാഫ്റ്റ്സ്മാനായിരുന്നു നിയമനം. 22 വയസ്സിലാണ് വിമാന അപകടം നടന്നത്. തോമസ് ചെറിയാൻ പരിശീലനം പൂർത്തിയാക്കി പോവുമ്പോഴായിരുന്നു അപകടമുണ്ടാവുന്നത്. 2003ൽ വിമാനത്തിൻ്റെ അവശിഷ്ടങ്ങളും 2019ൽ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അഞ്ച് വർഷത്തിനു ശേഷമാണ് നാലു പേരുടെ മൃതദേഹം കൂടി കിട്ടുന്നത്. 56 വർഷം കൊണ്ട് ആകെ ലഭിച്ചത് ഒമ്പത് മൃതദേഹങ്ങളാണ്. ഇന്ത്യൻ സൈന്യത്തിൻ്റെ ചരിത്രത്തിൽ ഇത്രയും ദൈർഘ്യമേറിയ തിരച്ചിൽ ഇതാദ്യമായാണ്.