ഷിരൂർ ദുരന്തം: മനാഫ്, ഈശ്വരൻ എന്നിവർക്കെതിരെ അർജുന്റെ കുടുംബം രംഗത്ത്
അർജുൻ്റെ ചില അണയും മുമ്പ് ആരോപണങ്ങൾ ഉന്നയിക്കുന്നത് ക്രൂരതയെന്ന് മനാഫ്
കോഴിക്കോട് : ഷിരൂരിൽ ട്രക്ക് പുഴയിൽ മുങ്ങി മരണപ്പെട്ട കോഴിക്കോട്ടെ അർജുൻ്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെയും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേയ്ക്കെതിരെയും രംഗത്തെത്തി. മനാഫ് ദുരന്തം ചൂഷണം ചെയ്യുകയായിരുന്നു. മനാഫ് സ്വയം പ്രശസ്തി ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. മൽ പെയും മനാഫും കൂടി നാടകം കളിക്കുക യായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. അർജ്ജുന് 75000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്നും മനാഫ് വ്യാജപ്രചരണം നടത്തി. 75,000 രൂപ ഇന്നുവരെ അവന് കിട്ടിയിട്ടില്ല. കുടുംബം സൈബർ ആക്രമണം നേരിടുകയാണെന്നും മനാഫ് അർജുൻ്റെ പേരിൽ പിരിക്കുന്ന പിരിവിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. ഡ്രഡ്ജർ എത്തിച്ചിട്ട് കാര്യമില്ല എന്ന് പറഞ്ഞ് മനാഫ് തങ്ങളെ നിരാശപ്പെടുത്തിയിരുന്നു. തങ്ങൾ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. മനാഫിനെതിരെ പരാതി നൽകാൻ കാർവാർ എസ് പി പറഞ്ഞിരുന്നു. ഈശ്വർ മാൽപെ ആദ്യം ഒപ്പം നിന്നെങ്കിലും പിന്നീട് മാറുകയായിരുന്നു. നാലാമത്തെ മകനായി അർജുൻ്റെ കുഞ്ഞിനെ വളർത്തുമെന്ന് പറഞ്ഞത് ഏറെ വിഷമിപ്പിച്ചു.
അതേ സമയം കുടുംബത്തിൻറെ വിമർശനത്തിനെതിരെ മറുപടിയുമായി മനാഫ് രംഗത്ത് വന്നിട്ടുണ്ട്. അർജുൻ്റെ ചില അണയും മുമ്പ് ഇത്രയും വലിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ക്രൂരതയല്ലേ എന്ന് മനാഫ് ചോദിച്ചു.തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞോട്ടെ എൻറെ യൂട്യൂബ് ചാനലിൽ എന്താണ് ഇടേണ്ടത് എന്ന് തീരുമാനിക്കുന്നത് ഞാനാണ് മനാഫ് പറഞ്ഞു.