തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് പുലർച്ചെ എടിഎം മുകൾ തകർത്ത് 60 ലക്ഷം കവർന്നു
എസ്ബിഐയുടെ എടിഎം മുകളിലാണ് മോഷണം നടന്നത്
തൃശ്ശൂർ : തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എടിഎമ്മുകൾ തകർത്ത് 60 ലക്ഷത്തോളം രൂപ കവർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്താണ് പണം കവർന്നത്. സിസിടിവിയിൽ കറുത്ത സ്പ്രൈ പെയിൻറ് അടിച്ച് മായ്ച്ച് ശേഷമാണ് കവർച്ച നടന്നത്. തൃശ്ശൂരിൽ ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന എടിഎം മുകളിലാണ് അതിവിദഗ്ധമായ കവർച്ച നടത്തുന്നത്. ദേശീയപാതയിൽ , മാപ്രാണം,ഷോർണൂർ കോലഴി കേന്ദ്രങ്ങളിലാണ് മോഷണം നടന്നത്.അതി വിദഗ്ധമായാണ് എടിഎംകൾ തകർത്തത്. ശരാശരി 10 മിനിട്ടിനകം തന്നെ മെഷിനുകൾ തുറക്കാൻ കൊള്ളക്കാർക്ക് സാധിച്ചു
മാപ്രാണത്തുനിന്ന് 25 ലക്ഷം രൂപയും കോലാഴിയിൽ നിന്ന് 9.5 ലക്ഷം രൂപയും ഷോർണൂരിൽ നിന്ന് 30 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. വെള്ള കാറിൽ വന്ന സംഘമാണ് കവർച്ച നടത്തിയത് എന്ന് പറയപ്പെടുന്നു. ചർച്ച സമയത്ത് സംഘം മുഖംമൂടി ധരിച്ചതായി കരുതുന്നുണ്ട്. മോഷണം ആസൂത്രിതമാണെന്നും ഒരേ സംഘം തന്നെയാണ് എല്ലാ കവർച്ചകളിലും പങ്കെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകാൻ തൃശൂർ സിറ്റി കമ്മീഷണർ എളങ്കോ സ്ഥലത്ത് എത്തിയിട്ടുണ്ട്. കവർച്ച സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി അദ്ദേഹം പറഞ്ഞു പാലക്കാട് കോയമ്പത്തൂർ വഴി പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.