headerlogo
breaking

കോൺഗ്രസ് നേതാവും നേതാവ് മുൻ എംഎൽഎയുമായ കെ പി കുഞ്ഞികണ്ണൻ മുൻ അന്തരിച്ചു

കണ്ണൂരിൽ വാഹനപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു

 കോൺഗ്രസ് നേതാവും നേതാവ് മുൻ എംഎൽഎയുമായ കെ പി കുഞ്ഞികണ്ണൻ മുൻ അന്തരിച്ചു
avatar image

NDR News

26 Sep 2024 08:32 AM

കാസർകോട്: ഉദുമ മുൻ എം എൽ എ യും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം.അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണൻ കണ്ണൂരിൽ ചികിത്സയിലായിരുന്നു. സെപ്തംബർ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്.   

    രണ്ടു ദിവസം മുൻപേയാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. 1987 ലെ നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കുഞ്ഞിക്കണ്ണന് മത്സരിച്ചു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാസർകോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡൻ്റായിരുന്നു. കേര ഫെഡ്‌മാനയും കുഞ്ഞിക്കണ്ണനും പ്രവർത്തിച്ചിട്ടുണ്ട്.

 

 

NDR News
26 Sep 2024 08:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents