headerlogo
breaking

കൊയിലാണ്ടിയിൽ ഇന്ന് വൈകിട്ട് മധ്യവയസ്കൻ ട്രെയിൻ തട്ടിമരിച്ചു

വൈകിട്ട് നാലുമണിയോടെ റെയിൽവേ ഗേറ്റിന് തെക്കു ഭാഗത്താണ് അപകടം

 കൊയിലാണ്ടിയിൽ ഇന്ന് വൈകിട്ട് മധ്യവയസ്കൻ ട്രെയിൻ തട്ടിമരിച്ചു
avatar image

NDR News

22 Sep 2024 09:02 PM

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക.  അൻപത്തിനാല് വയസായിരുന്നു. വൈകുന്നേരം നാലു മണിയോടുകൂടി റെയിൽവേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. 

     പരേതരായ വെള്ളിലാട്ട് ബാലൻ പണിക്കരുടെയും അമ്മുക്കുട്ടി യുടെയും മകനാണ്. ഭാര്യ: ബീന മക്കൾ: അഭിൻ, പ്രഭിൻ.

NDR News
22 Sep 2024 09:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents