മലയാള സിനിമയുടെ അമ്മ മനസ്സ്; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
അന്ത്യം വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ
കൊച്ചി: മലയാളത്തിൻ്റെ പ്രിയപ്പെട്ട അമ്മ കഥാപാത്രം കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മലയാള സിനിമയിൽ അമ്മ കഥാപാത്രമായി നിറഞ്ഞുനിന്ന കവിയൂർ പൊന്നമ്മ, കുടുംബിനി എന്ന ചിത്രത്തിലൂടെയാണ് വെള്ളത്തിരയിൽ രംഗപ്രവേശനം ചെയ്തത്.
1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായ പൊന്നമ്മ നിരവധി ടി.വി സീരിയലുകളിലും വേഷമിട്ടു.