headerlogo
breaking

തമിഴ്നാട്ടിൽ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കൊടുംകുറ്റവാളി ബാലാജി താമസിച്ചത് വെള്ളിയൂരിലെ വീട്ടിൽ

കൊലപാതകമടക്കം 58 കേസുകളാണ് ബാലാജി ക്കെതിരെ ഉണ്ടായിരുന്നത്

 തമിഴ്നാട്ടിൽ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കൊടുംകുറ്റവാളി ബാലാജി താമസിച്ചത് വെള്ളിയൂരിലെ വീട്ടിൽ
avatar image

NDR News

19 Sep 2024 10:34 PM

പേരാമ്പ്ര: തമിഴ്‌നാട് പൊലീസ് വെടിവച്ച് കൊന്ന കൊടും കുറ്റവാളി കാക്കോത്തോപ്പ് ബാലാജി ഒന്നരമാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രക്ക് സമീപം വെള്ളിയൂരിൽ. കഴിഞ്ഞദിവസം നോർത്ത് ചെന്നൈ വ്യാസാർപടി ജീവ റെയിൽവേ സ്റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലിൽ ബാലാജി വെടിയേറ്റ് മരിച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ബാലാജി ഒന്നര മാസം വെള്ളിയൂരിൽ ഒളിവിൽ താമസിച്ചതായ വിവരം അറിയുന്നത്. പിടികൂടാനുള്ള ശ്രമത്തിനിടെ ബാലാജി പോലീസ് സംഘത്തിന് നേരേ വെടിയുതിർത്തെന്നും ഇതോടെ തിരിച്ചടിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. വെടിയേറ്റ ബാലാജിയെ പിന്നീട് ഗവ. സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

     കർക്കടക മാസത്തിൽ ഉഴിച്ചിൽ നടത്താൻ എന്ന വ്യാജേനയാണ് ഇയാൾ വെള്ളിയൂരിൽ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഉഴിച്ചിൽ നടത്താൻ വന്ന വ്യക്തി ചിക്കനും മട്ടനും മറ്റും വാങ്ങുന്നത് കണ്ട നാട്ടുകാർ ഒന്ന് സംശയിച്ചെങ്കിലും ആരും ഒന്നും ചോദിക്കാൻ പോയില്ല. കഴിഞ്ഞ ജൂലായ് 27 ന് ആയുധങ്ങളുമായി വെള്ളിയൂരിലെ വലിയ പറമ്പിൽ ചിലർ എത്തിയതോടെയാണ് ജനങ്ങൾ പ്രയാസത്തിലായത്. ലൊക്കേഷൻ നോക്കി മഫ്ടിയിൽ വന്ന തമിഴ്നാട് പോലീസുകാരായിരുന്നു ഇത്.  വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. പക്ഷെ എത്തിയ പൊലീസ് തോക്ക് എടുത്തതോടെ വീട്ടുകാരി ബഹളം വയ്ക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു. വീട്ടുകാരി അറിയില്ല എന്ന് പറഞ്ഞത് സത്യവുമായിരുന്നു. പിന്നീട് നാട്ടുകാർ ആ വിഷയം വിടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ബാലാജിയെ വെടി വച്ച് കൊന്ന വിവരം അറിഞ്ഞതോടെയാണ് ഇത്ര വലിയ കുറ്റവാളി ആയിരുന്നു തങ്ങളുടെ നാട്ടിൽ താമസിച്ചതെന്ന് ജനം മനസിലാക്കുന്നത്. ബാലാജി ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് വെറുതെയിരുന്നില്ല.

     പല തദ്ദേശ സ്ഥാപനങ്ങളും കയറിയിറങ്ങി ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യം പോലും ഹോൾസെയിലായി എടുക്കുന്ന രീതിയിൽ വരെ എത്തിയിരുന്നു ബാലാജിയുടെ കേരളത്തിലെ ബിസിനസ്. എന്നാൽ തമിഴ്‌നാട് പൊലിസിന്റെ ഇടപെടൽ കാരണം ബാലാജിയുടെ കേരള സ്വപനം പൂവണിയതെ പോയി. ബാലാജി ഇപ്പോൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ കെണിയിൽ അകപ്പെടാതെ വെള്ളിയൂരിലെ പല നാട്ടുകാരും രക്ഷപ്പെട്ടു ആശ്വാസത്തിലാണ്. ആറ് കൊലപാതകമടക്കം 58 ക്ലാസുകളാണ് തമിഴ്നാട്ടിൽ ബാലാജി ക്കെതിരെ ഉണ്ടായിരുന്നത്.

 

 

 

 

 

NDR News
19 Sep 2024 10:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents