headerlogo
breaking

പേരാമ്പ്ര പൈതോത്ത് കാട്ടാനയിറങ്ങി കൃഷി ഇടം നശിപ്പിച്ചു; ജനം ഭീതിയിൽ

പെരുവണ്ണാമുഴിയിൽ നിന്നും വനപാലകരും പോലീസും സ്ഥലത്തെത്തി

 പേരാമ്പ്ര പൈതോത്ത് കാട്ടാനയിറങ്ങി കൃഷി ഇടം നശിപ്പിച്ചു; ജനം ഭീതിയിൽ
avatar image

NDR News

15 Sep 2024 09:31 AM

പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിന് സമീപം ഇന്ന് പുലർച്ചയോടെ കാട്ടാനയിറങ്ങി. പൈതോത്ത് പള്ളി താഴെ ഭാഗത്താണ് കാട്ടാന ഇറങ്ങിയത്. പ്രഭാത സവാരിക്ക് പോയവരാണ് ആനയെ കണ്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ പന്തിരിക്കരയിലും ആനയെ കണ്ടിരുന്നു. കെട്ടിൽ ഭാഗത്ത് കുന്നിൻ മുകളിൽ പാറയും കാടും നിറഞ്ഞ ഭാഗത്താണ് ആന നിലയുറപ്പിച്ചത്. വീട്ടു മുറ്റത്തെത്തിയ ആന ജനങ്ങൾ ബഹളം വെച്ചതിനെ തുടർന്നാണ് ഓടി മറഞ്ഞത്. മദ്രസയ്ക്ക് സമീപം നിരവധി വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ഇതേ ആന തന്നെയാണ് പൈതോത്ത് റോഡിൽ എത്തിയതെന്ന് കരുതപ്പെടുന്നു.

    നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമുഴിയിൽ നിന്നും വനപാലകരും പോലീസും സ്ഥലത്തെത്തി, ആനയെ കണ്ടെത്താനുള്ള തിരച്ചിലിലാണ്. കാട്ടാന പേരാമ്പ്രയിലെത്തിയ വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതരും പോലീസും അറിയിച്ചു.

NDR News
15 Sep 2024 09:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents