headerlogo
breaking

അഞ്ചാംപീടികയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു

 അഞ്ചാംപീടികയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
avatar image

NDR News

15 Sep 2024 03:09 PM

മേപ്പയ്യൂർ: അഞ്ചാം പീടികയിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണ നിലയിൽ. ഇല്ലത്തും മീത്തൽ കുട്ടി കൃഷ്‌ണൻ്റെ മകൾ ഗ്രീഷ്മ (36)യെയും മൂന്നു മാസം പ്രായമുള്ള പെൺ കുഞ്ഞിനെയുമാണ് വീടിന് സമീപം കിണറ്റിൽ  കണ്ടെത്തിയത്. ഗ്രീഷ്‌മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നുവെന്ന്  കരുതപ്പെടുന്നു. കുഞ്ഞിനെ വീട്ടുകാരുടെ ബഹളം കേട്ട് ആദ്യം എത്തിയ  നാട്ടുകാരാണ് പുറത്തെടുത്തത്.  പിന്നീട് നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് ഇരുവരെയും മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം തുടർ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

       വിവാഹ ശേഷം ഏറെ വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർതൃ വീട്ടിലേക്ക് പോവാനൊരുങ്ങവെയാണ് സംഭവം. മുച്കുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭർത്താവ്.

NDR News
15 Sep 2024 03:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents