headerlogo
breaking

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂൾ വിദ്യാർത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു

ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂൾ വിദ്യാർത്ഥിനിയെ  ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു
avatar image

NDR News

16 Aug 2024 06:09 PM

മഞ്ചേരി: മലപ്പുറം എടയൂര്‍ അത്തിപ്പറ്റയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. അത്തിപറ്റ ചോലയില്‍ വീട്ടില്‍ ഇസ്ഹാഖിന്‍റെ ഒൻപതു വയസുകാരിയായ മകള്‍ ഫാത്തിമ ഹാദിയയെയാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

     പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികരും റോഡിൽ നിയന്ത്രണം വിട്ട് വീണു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഹാദിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

NDR News
16 Aug 2024 06:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents