headerlogo
breaking

ഉള്ളിയരിയിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു

വീട്ടിലെ അടുക്കളയില്‍ വെച്ചിരുന്ന എല്‍.പി.ജി സിലിണ്ടറിനാണ് തീപിടിച്ചത്

 ഉള്ളിയരിയിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു
avatar image

NDR News

10 Aug 2024 03:06 PM

ഉള്ളിയേരി: വീട്ടിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടറിന് തീപിടിച്ചു. ഉള്ളിയേരി പഞ്ചായത്തിലെ മുണ്ടോത്താണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. .മുണ്ടോത്ത് സ്വദേശി കാരക്കാട്ട് മീത്തല്‍ സുനിലിന്റെ വീട്ടിലെ അടുക്കളയില്‍ വെച്ചിരുന്ന എല്‍.പി.ജി സിലിണ്ടറിനാണ് തീപിടിച്ചത്. സംഭവം ഉണ്ടായ ഉടനെ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. 

   സമയോചിതമായ ഇടപെടൽ കൊണ്ടാണ് കൂടുതൽ അപകടം ഉണ്ടാവാതിരുന്നത്. രക്ഷാ പ്രവർത്തനത്തിന് ഗ്രേഡ് എ.എസ്.ടി.ഒ പി.കെ ബാബുവിന്റെ നേതൃത്തത്തില്‍ എഫ്.ആര്‍.ഓ മാരായ നിധി പ്രസാദ് ഇ.എം, ലിനീഷ് എം, അനൂപ് എന്‍പി, ഷാജു കെ എന്നിവര്‍ നേതൃത്വം നൽകി.

 

    Tags:
  • LP
NDR News
10 Aug 2024 03:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents