കൂരാച്ചുണ്ടിലും ബാലുശ്ശേരിയിലും കാവിലും പാറയിലും കുറുമ്പൊയിലിലും മുക്കത്തും പ്രകമ്പനം
ഒരേ സമയത്ത് ശബ്ദമനുഭവപ്പെട്ടതിനാൽ ശാസ്ത്രീയ പരിശോധന ആവശ്യം
കോഴിക്കോട്: വയനാട് കേന്ദ്രീകരിച്ച് ഇന്ന് രാവിലെ 10 മണിയോടെ ഉണ്ടായ ഭൂമിക്കടിയിലെ വൻ ശബ്ദം ജനങ്ങളിൽ ആശങ്ക പടർത്തി. തുടർന്ന് മലബാറിലെ വിവിധ ജില്ലകളിൽ ശബ്ദമുണ്ടായതായി റിപ്പോർട്ടുകൾ വന്നു.വയനാട്ടിനു പുറമേ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ കലങ്ങാട്, മുക്കം, മണാശ്ശേരി, കൂടരഞ്ഞി, കാരശ്ശേരി, കുരാച്ചുണ്ട് , ബാലുശ്ശേരി കുറുമ്പൊയിൽ, മങ്കയം പ്രദേശങ്ങളിൽ ചലനം ഉണ്ടായി. മലപ്പുറത്തെ എടപ്പാളിലും കരിപ്പൂരിലും രാവിലെ പത്തേ കാലോടെ പ്രകമ്പനം അനുഭവപ്പെട്ടു ചാവക്കാട്, പുതിയറയിൽ ഭൂമിക്കടിയിൽ നിന്ന് വൻ ശബ്ദമുണ്ടായി. ഭൂചലനം റിക്ടർ സ്കൈലിൽ 4.4 അടയാളപ്പെടുത്തി. വയനാട്ടിൽ നെന്മേനി വില്ലേജിലെ വിവിധയിടങ്ങളിൽ ഭൂചലനം മുണ്ടായി. വൈത്തിരി താലൂക്കിലും അച്ചൂരാനും വെങ്ങപ്പള്ളി വില്ലേജുകളിലെ പ്രദേശങ്ങളിലും ശബ്ദം കേട്ടു.പ്രകമ്പന ശബ്ദം കാരണം അമ്പലവയൽ ജി.എ.ൽ.പി സ്കൂളിന് നാളെ അവധി നല്കി.തൃശ്ശൂർ ചാവക്കാട് ഭാഗത്ത് വീടുകളുടെ ചുമരുകൾക്കിടയിൽ വിള്ളൽ ഉണ്ടായി
വയനാട്ടിനു പുറമെ കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളിലും പ്രകമ്പനമുണ്ടായി. പാലക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്.സംഭവത്തിൽ ആശങ്കയ്ക്ക് വകയില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഒരേസമയത്ത് തന്നെ ശബ്ദമനുഭവപ്പെട്ടതിനാൽ ശാസ്ത്രീയമായ പരിശോധന ആവശ്യം എന്നാണ് നാട്ടുകാർ പറയുന്നത്. മുക്കം കൂടരഞ്ഞിയിൽ പ്രകമ്പന സമയത്ത് വലിയ കല്ലു പൊട്ടിക്കുന്ന ശബ്ദമാണ് തോന്നിയതെന്ന് പ്രദേശവാസി പറഞ്ഞു മൂന്നുതവണ ശബ്ദം കേട്ടെന്നും പ്രദേശവാസി സൂചിപ്പിച്ചു കൂടരഞ്ഞിയിൽ 10 15നാണ് ശബ്ദം കേട്ടത് സംഭവമറിഞ്ഞ് താമരശ്ശേരി തഹസിൽദാർ പരിശോധന നടത്തി.
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും കോഴിക്കോട്ടും അസാധാരണ ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായതിന് പിന്നാലെ പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ഒറ്റപ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണമായ ഒരു ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. രാവിലെ പത്തേകാൽ മണിയോടെ ഇടിമുഴക്കം പോലൊരു ഭയാനകമായ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.