headerlogo
breaking

നിപ ;ചികിത്സയിലായിരുന്ന14 കാരൻ മരിച്ചു

ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

  നിപ ;ചികിത്സയിലായിരുന്ന14 കാരൻ മരിച്ചു
avatar image

NDR News

21 Jul 2024 01:04 PM

   കോഴിക്കോട്: സംസ്ഥാനത്ത്    വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 14 കാരൻ മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്നലെ ആയിരുന്നു നിപ സ്ഥിരീകരിച്ചത്.ഈ മാസം 10 നാണ് കുട്ടിക്ക് പനി സ്ഥിരീകരിച്ചത്.

  ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാ യിരുന്നു. ഇന്ന് 10.50 ഓടെ ഹൃദയഘാതം ഉണ്ടാവുകയും 11. 30 ഓടെ കുട്ടി മരിക്കുകയും ആയിരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

  ശവസംസ്‌കാരം പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ഇതുവരെ അഞ്ച് തവണയാണ് നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ നിപ ബാധിച്ചു കേരളത്തിൽ 20 പേരാണ് മരിച്ചിട്ടുള്ളത്.

NDR News
21 Jul 2024 01:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents